Fri Nov 15 14:09:01 UTC 2024: ## ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തി: “തൊഴിൽ-ജീവിത സന്തുലിതാവസ്ഥയിൽ വിശ്വാസമില്ല”

ഇൻഫോസിസ് സഹസ്ഥാപകൻ എൻ ആർ നാരായണമൂർത്തി അഞ്ചുദിവസം ജോലി രണ്ടുദിവസം അവധി എന്ന സമ്പ്രദായത്തിൽ തനിക്ക് നിരാശയുണ്ടെന്ന് വ്യക്തമാക്കി. തൊഴിലും വ്യക്തിജീവിതവും സന്തുലിതമായി മുന്നോട്ടു കൊണ്ടുപോകണമെന്ന നിലപാടിൽ താൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സിഎൻബിസി ഗ്ലോബൽ ലീഡർഷിപ്പ് ഉച്ചകോടിയിൽ സംസാരിക്കവേയാണ് നാരായണമൂർത്തി തന്റെ നിലപാട് വ്യക്തമാക്കിയത്. തൊഴിൽ – വ്യക്തിജീവിത സന്തുലിതാവസ്ഥ വേണ്ടെന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുമെന്നും അതു മരണംവരെ അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ ഒരു ദരിദ്ര രാജ്യമാണെന്നും അതുകൊണ്ടുതന്നെ ജീവിത – തൊഴില്‍ സന്തുലിതാവസ്ഥയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനേക്കാള്‍ മറ്റു പല വിഷയങ്ങളിലും ഇന്ത്യ ശ്രദ്ധ പുലർത്തണം എന്നാണ് ബാങ്കിംഗ് വിദഗ്ധനും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനുമായ കെ വി കാമത്തിന്‍റെ നിലപാട്.

1986ഇല്‍ ഇൻഫോസിസില്‍ ആറു ദിവസം ജോലി ഒരു ദിവസം അവധി എന്നത് അഞ്ച് ദിവസം ജോലി രണ്ടുദിവസം അവധി എന്നതിലേക്ക് മാറ്റിയപ്പോള്‍ താന്‍ വളരെയധികം നിരാശനായിരുന്നു എന്നും നാരായണമൂർത്തി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ആഴ്ചയില്‍ 100 മണിക്കൂര്‍ ജോലി ചെയ്യുന്നത് ചൂണ്ടിക്കാട്ടി, രാജ്യത്ത് കഠിനാധ്വാനത്തിന് ബദലില്ലെന്നും നാരായണമൂർത്തി വ്യക്തമാക്കി.

Read More