Fri Nov 08 22:05:55 UTC 2024: ## വെഞ്ഞാറമൂട് : റബ്ബർഷീറ്റ് പുകപ്പുരയിൽ തീപിടിത്തം, വീടിന് കേടുപാടുകൾ
**വെഞ്ഞാറമൂട്:** വെള്ളിയാഴ്ച രാവിലെ ഒൻപതിന് വാമനപുരം കളമച്ചൽ അതിർത്തിമുക്ക് ആനന്ദവല്ലീശ്വരം വീട്ടിൽ വിശ്വരൂപന്റെ റബ്ബർഷീറ്റ് പുകപ്പുരയിൽ തീപിടിത്തമുണ്ടായി. നൂറോളം റബ്ബർ ഷീറ്റുകൾ കത്തിനശിച്ചു. തീ പടർന്നതോടെ വീടിന്റെ ജനാലച്ചില്ലുകൾ ചൂടേറ്റ് പൊട്ടിച്ചിതറി. വെഞ്ഞാറമൂട് അഗ്നിരക്ഷാസേനയെത്തി തീ വീടിനുള്ളിലേക്കു പടരുന്നത് ഒഴിവാക്കി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജയദേവന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.