Fri Nov 01 23:01:06 UTC 2024: ## ആർഎസ്എസ് നേതാവ് അശ്വനികുമാർ കൊലക്കേസ്: നവംബർ 2ന് വിധി

കണ്ണൂർ: 2005 മാർച്ച് 10 ന് ആർഎസ്എസ് നേതാവ് പുന്നാട് അശ്വിനി കുമാറിനെ കൊലപ്പെടുത്തിയ കേസിൽ നവംബർ 2 ന് വിധി പറയും. തലശേരി അഡീഷനൽ ജില്ലാ കോടതിയിൽ വാദം പൂർത്തിയായതിനെ തുടർന്നാണ് വിധി പ്രഖ്യാപന തീയതി നിശ്ചയിച്ചത്. എൻഡിഎഫ് പ്രവർത്തകരായ 14 പേരാണ് കേസിലെ പ്രതികൾ.

ഇരിട്ടിയിൽ ബസിനുള്ളിൽവച്ചാണ് അശ്വിനികുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ ബസിനുള്ളിൽ നാല് പ്രതികളും, മറ്റുള്ളവർ ജീപ്പിലും എത്തിയിരുന്നു. വാളുകൊണ്ട് വെട്ടിയും കുത്തിയുമാണ് കൊല നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

ഒന്നുമുതൽ ഒൻപതുവരെയുള്ള പ്രതികൾക്കെതിരേ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 10 മുതൽ 13 വരെ പ്രതികൾക്കെതിരേ ഗൂഢാലോചന കുറ്റവും 13, 14 പ്രതികൾക്കെതിരേ ബോംബ് എത്തിച്ചുനൽകിയതുൾപ്പെടെയുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്. മാവില വീട്ടിൽ ലക്ഷ്മണൻ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്.

Read More