Fri Nov 01 22:23:09 UTC 2024: ## പുത്തൂരിൽ സ്മാർട്ട് വില്ലേജ് ഓഫീസ് മതിൽ തകർന്ന് വിമുക്തഭടന് പരിക്കേറ്റു
പുത്തൂർ: പവിത്രേശ്വരം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ചുറ്റുമതിൽ തകർന്ന് വീണ് ഒരു വിമുക്തഭടന് ഗുരുതര പരിക്കേറ്റു. പവിത്രേശ്വരം മലനട ശ്രീപദ്‌മത്തിൽ എം.ജി.രാജേഷ്‌കുമാറി (52)നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം.
വില്ലേജ് ഓഫീസിന് സ്മാർട്ട് കെട്ടിടം നിർമിച്ചിരുന്നെങ്കിലും മതിൽ പുതുക്കിപ്പണിഞ്ഞിരുന്നില്ല. സമീപത്തെ കളിത്തട്ടിൽ ഇരിക്കുകയായിരുന്ന രാജേഷ്‌കുമാറിന്റെയും കൂട്ടുകാരുടെയും ദേഹത്തേക്കാണ് മതിൽ വീണത്. കൈക്ക് പൊട്ടലേറ്റ രാജേഷിനെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.