
Tue Oct 08 10:35:20 UTC 2024: ## 2024 ലെ ഫിസിക്സ് നൊബേൽ പുരസ്കാരം നിർമിതബുദ്ധി ഗവേഷകർക്ക്
2024 ലെ ഫിസിക്സ് നൊബേൽ പുരസ്കാരം അർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ് വർക്ക് ഉപയോഗിക്കുന്ന മെഷീൻ ലേണിംഗ് സങ്കേതങ്ങൾ വികസിപ്പിച്ചതിന് യു.എസ്. ഗവേഷകനായ ജോൺ ഹോപ്ഫീൽഡ് (John J Hopfield) കാനഡക്കാരനായ ജെഫ്രി ഹിൻ്റൺ (Geoffrey E. Hinton) എന്നിവർക്ക് ലഭിച്ചു.
സ്വീഡനിലെ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് ആണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 11 ദശലക്ഷം സ്വീഡിഷ് ക്രോണർ (ഏകദേശം കോടി ഇന്ത്യൻ രൂപ) യാണ് സമ്മാനത്തുക.
ഈ വർഷത്തെ നൊബേൽ സമ്മാന പ്രഖ്യാപനങ്ങൾ ഒക്ടോബർ 7 മുതൽ 14 വരെ നടക്കും. ലൂക്കയിൽ തത്സമയം കാണാം. ശാസ്ത്ര നൊബേലുകളുടെ പ്രഖ്യാപന ശേഷം ലൂക്കയിൽ വിശദമായ ലേഖനവും LUCA TALK അവതരണവും ഉണ്ടായിരിക്കും.