Mon Oct 07 09:12:18 UTC 2024: ## സൂരജ് ചവാൻ ബിഗ് ബോസ് മറാഠി 5 വിജയി

മുംബൈ: ബിഗ് ബോസ് മറാഠി 5 ന്‍റെ വിജയിയായി കണ്ടന്‍റ് ക്രിയേറ്റര്‍ സൂരജ് ചവാൻ. ഒക്ടോബര്‍ 6 ഞായറാഴ്ച നടന്ന ഗ്രാന്‍ഡ് ഫിനാലെയിലാണ് സൂരജ് വിജയിയായി പ്രഖ്യാപിക്കപ്പെട്ടത്. 14.5 ലക്ഷം രൂപയുടെ പ്രൈസ് മണിയും സൂരജിന് ലഭിക്കും. അഭിജിത് സാവന്ത് രണ്ടാം സ്ഥാനത്തെത്തി. ഫിനാലെയില്‍ സൂരജ് ചവാന്‍, അഭിജിത് സാവന്ത്, നിക്കി തംബോലി എന്നിവരായിരുന്നു അവശേഷിച്ചത്.

ഫൈനലെ എപ്പിസോഡില്‍ റിലീസാകാനിരിക്കുന്ന ബോളിവുഡ് ചിത്രം ജിഗ്രയുടെ അഭിനേതാക്കളും സംവിധായകനും അതിഥികളായി എത്തിയിരുന്നു. ആലിയ ഭട്ട്, വേദാംഗ് റെയ്ന, സംവിധായകന്‍ വാസൻ ബാല എന്നിവരാണ് ഷോയിലെത്തി ഫൈനലിസ്റ്റുകളുമായി സംവദിച്ചത്.

ബിഗ് ബോസ് മറാഠി അവതാരകനായ നടന്‍ റിതേഷ് ദേശ്മുഖ് സൂരജ് ചവാനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമില്‍ പങ്കിട്ടിട്ടുണ്ട്. ഈ സീസണെക്കുറിച്ച് റിതേഷ് ദേശ്മുഖ് പറഞ്ഞു, “ബിഗ് ബോസ് മറാഠിയുടെ ഈ സീസൺ ആശ്ചര്യങ്ങളും ട്വിസ്റ്റുകളും നിറഞ്ഞതായിരുന്നു. ഓരോ ആഴ്‌ചയിലെയും റൈറ്റിംഗ് കുതിച്ചുയരുന്നെന്നും. മത്സരാർത്ഥികൾ തമ്മിലുള്ള സൗഹൃദവും സംഘർഷങ്ങളും പ്രേക്ഷകരെ ഷോയ്ക്കൊപ്പം നിർത്തിയെന്നും”

അതേസമയം, മറാത്തി ബിഗ് ബോസിന്‍റെ ഫിനാലെയ്ക്ക് തൊട്ടുമുൻപ് ട്വിസ്റ്റ് ഉണ്ടായിരുന്നു. ബിഗ് ബോസ് ആറിലൊരാളെ എവിക്റ്റ് ചെയ്തത് ഈ സീസണ്‍ ഫിനാലെയ്ക്ക് മുന്‍പ് വലിയ ട്വിസ്റ്റായിരുന്നു.

Read More