Sat Oct 05 00:07:15 UTC 2024: ## കെജ്‌രിവാളിന്‌ പുതിയ വസതി, സിവിൽ ലൈനിലെ ഔദ്യോഗിക വസതി വിട്ടു

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സിവിൽ ലൈനിലെ ഔദ്യോഗിക വസതി വെള്ളിയാഴ്ച വിട്ടു. ഫിറോസ്‌ ഷാ റോഡിലെ പണ്ഡിറ്റ് രവിശങ്കർ- ശുക്ല ലെയ്‌നിലുള്ള അഞ്ചാം നമ്പർ ബംഗ്ലാവിലേയ്‌ക്ക്‌ അദ്ദേഹം മാറും. ഈ വസതി നിലവിൽ എഎപിയുടെ രാജ്യസഭാംഗം മിത്തലിനാണ് അനുവദിച്ചിരിക്കുന്നത്.

ഡൽഹി മദ്യനയക്കേസിൽ ഇഡിയും സിബിഐയും അറസ്‌റ്റുചെയ്‌ത കെജ്‌രിവാൾ സുപ്രീംകോടതി ജാമ്യം അനുവദിച്ചശേഷമാണ്‌ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്. സ്വന്തം മണ്ഡലമായ ന്യൂഡൽഹിയിൽ കെജ്‌രിവാളിന്‌ വസതി അന്വേഷിച്ചുവെങ്കിലും കണ്ടെത്താൻ എഎപിക്ക്‌ സാധിച്ചിരുന്നില്ല.
ദേശീയ പാർടി പദവിയുള്ള എഎപിയുടെ കൺവീനറായ കെജ്‌രിവാളിന്‌ വസതി നൽകാൻ കേന്ദ്രപൊതുമരാമത്ത്‌ വകുപ്പും തയ്യാറായില്ല.

Read More