Fri Oct 04 23:07:46 UTC 2024: ## കെജ്രിവാൾ ഔദ്യോഗിക വസതി ഒഴിയുന്നു, എംപി ബംഗ്ലാവിലേക്ക് മാറും
ഡൽഹി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ അരവിന്ദ് കെജ്രിവാൾ വെള്ളിയാഴ്ച ഔദ്യോഗിക വസതി ഒഴിയും. പഞ്ചാബ് രാജ്യസഭാ എംപി അശോക് മിത്തലിൻ്റെ ഫിറോസ്ഷാ റോഡിലുള്ള വസതിയിലേക്ക് മാറുകയാണ്.
കെജ്രിവാൾ ദേശീയ പാർട്ടിയുടെ അധ്യക്ഷൻ എന്ന നിലയിൽ വസതി അനുവദിക്കണമെന്ന് ആംആദ്മി പാർട്ടി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസമാണ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. നവരാത്രി ഉത്സവ വേളയിൽ വസതി ഒഴിയുമെന്ന് ജനതാ കി അദാലത്തിൽ അദ്ദേഹം അറിയിച്ചിരുന്നു.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രമാണ് ഇനിയുള്ളത്. അതിനാൽ മണ്ഡലത്തിൽ തന്നെ കെജ്രിവാൾ താമസിക്കുന്നത് ഗുണം ചെയ്യുമെന്നാണ് ആംആദ്മി പാർട്ടി കണക്കൂകുട്ടുന്നത്. എഎപി എംഎൽഎമാരും കൗൺസിലർമാരും തൊഴിലാളികളും സാധാരണക്കാരും ഉൾപ്പെടെ നിരവധിപ്പേർ കെജ്രിവാളിന് താമസ സൗകര്യം വാഗ്ദാനം ചെയ്തിരുന്നു.