Wed Nov 06 17:48:26 UTC 2024: ## ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ ഓണാഘോഷം വർണ്ണാഭമായി
**ജിദ്ദ:** സൗദി അറേബ്യയിലെ ജിദ്ദയിൽ ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ സംഘടിപ്പിച്ച ‘ഒരുമയ്ക്കായ് ഓണം 2024’ ആഘോഷം വൻ വിജയമായി. പഴയകാല തിരുവിതാംകൂര്‍ പ്രദേശവാസികളായ പ്രവാസികൾ ഒന്നടങ്കം ആഘോഷത്തിൽ പങ്കെടുത്തു.
ജെ.ടി.എ അംഗങ്ങൾക്കു പുറമേ സമൂഹത്തിന്റെ വിവിധതുറകളില്‍ നിന്നുള്ള പ്രവാസികളും ഓണാഘോഷത്തിൽ സജീവമായിരുന്നു. തിരുവിതാംകൂറിന്റെ തനതായ രീതിയിലുള്ള കലാപരിപാടികൾ അരങ്ങേറിയത് ഓണാഘോഷത്തിന് മാറ്റ് കൂട്ടി. ഓണസദ്യ, മഹാബലിയെ ആനയിക്കല്‍, തിരുവാതിരക്കളി, കൈകൊട്ടിക്കളി, വടംവലി മത്സരം, നാട്ടുൽസവം എന്നിങ്ങനെ വിവിധ കലാപരിപാടികൾ ആഘോഷത്തിൽ ഉൾപ്പെടുത്തിയിരുന്നു.
ജെ.ടി.എ പ്രസിഡണ്ട് അലി തേക്കുതോട്, ആക്ടിംഗ് സെക്രട്ടറി ശിഹാബ് താമരക്കുളം, ട്രഷറര്‍ നാസര്‍ പന്‍മന, മുജീബ് കന്യാകുമാരി, മസൂദ് ബാലരാമപുരം, റജികുമാര്‍, ഷാജി കായംകുളം, മാജാസാഹിബ്, റാഫി ബീമാപള്ളി, സിയാദ് പടുതോട്, നവാസ് ചിറ്റാര്‍, നവാസ് ബീമാപള്ളി, നൂഹ് ബീമാപള്ളി, ലിസി, ജനി, ഖദീജാബീഗം, ജ്യോതി ബാബുകുമാര്‍, ഷാഹിന ആഷിര്‍ , ഷാനി മാജ തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
രക്ഷാധികാരി ദിലീപ് താമരക്കുളം ‘ഓണം ഒരുക്കുന്ന ഒരുമയുടെ സന്തോഷം’ അവതരിപ്പിച്ചു. നൂഹ് ബീമാപള്ളി, വിജേഷ് ചന്ദ്രു , ആഷിര്‍ കൊല്ലം, എന്നിവര്‍ ഓണപ്പാട്ടുകള്‍ അവതരിപ്പിച്ചു. മിത്രാസ് ആതുര സേവക കൂട്ടായ്മ അവതരിപ്പിച്ച തിരുവാതിരയും നൃത്താധ്യാപികയായ സീത ടീച്ചര്‍ ചിട്ടപ്പെടുത്തിയ നൃത്തങ്ങളും ആഘോഷപരിപാടികള്‍ക്ക് ചാരുതയേറ്റി.