Sun Nov 03 19:27:43 UTC 2024: ## കുടുംബ സൗഹൃദവേദി ആഘോഷിച്ചു കേരള പിറവി ദിനം

**മനാമ:** ബഹ്റൈനിലെ ജീവകാരുണ്യ കലാസാംസ്‌കാരിക രംഗത്ത് 27 വര്‍ഷമായി സജീവമായ കുടുംബ സൗഹൃദവേദി, കേരള പിറവി ദിനം ആഘോഷിച്ചു. ചടങ്ങില്‍ പ്രസിഡന്റ് സിബി കൈതരാത്ത് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അജിത്ത് കണ്ണൂര്‍ മുഖ്യപ്രഭാഷണം നടത്തി.

ജനറല്‍ സെക്രട്ടറി അജി പി ജോയ് സ്വാഗതം പറഞ്ഞു. വി സി ഗോപാലന്‍, സയിദ് ഹനീഫ്, അബ്ദുല്‍ മഷീര്‍, ഹരീഷ് കെ പി, സലീം ചിങ്ങപുരം, അബ്ദുല്‍സലാം എ പി, അഖില്‍ താമരശ്ശേരി, മോന്‍സി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മുബീന മന്‍ഷീര്‍, സുനീഷ് എന്നിവര്‍ കേരളപ്പിറവി ഗാനങ്ങള്‍ ആലപിച്ചു.

എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി അന്‍വര്‍ നിലമ്പൂര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി. രജീഷ്, സുജിത്ത് സോമന്‍, രാജേഷ്, ജയേഷ് താന്നിക്കല്‍, ഇന്ദു രാജേഷ്, അമ്പിളി, ശിവാംബിക, ആയിഷ, മേരി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ട്രഷറര്‍ ഷാജി പുതുക്കൂടി നന്ദി പറഞ്ഞു.

Read More