Thu Oct 31 04:41:33 UTC 2024: ## അയോധ്യയിലെ രാമക്ഷേത്രത്തിൽ 500 വർഷത്തിനു ശേഷം ദീപാവലി ആഘോഷം: പ്രധാനമന്ത്രി

ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രം തുറന്നതിന് ശേഷമുള്ള ആദ്യ ദീപാവലി ആഘോഷിക്കാൻ “ബാലരാമൻ” ഒരുങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 500 വർഷത്തെ കാത്തിരിപ്പിനൊടുവിൽ രാംലല്ല ദീപാവലി ആഘോഷിക്കുന്നതായി അദ്ദേഹം ചൊവ്വാഴ്ച നടത്തിയ തൊഴിൽമേളയിലെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

സരയൂ നദിക്കരയിൽ ദീപാവലി ദിവസം 28 ലക്ഷം മൺചെരാതുകൾ കത്തിച്ച് ലോകറെക്കോർഡ്‌ സൃഷ്ടിക്കുകയാണ് ഉത്തർപ്രദേശ് സർക്കാർ ലക്ഷ്യമിടുന്നത്. ക്ഷേത്രത്തിൽ പ്രത്യേക പുഷ്പാലങ്കാരങ്ങളും ഒരുക്കും. ഒക്ടോബർ 30-ന് വൈകീട്ടാണ് വിളക്കുകൊളുത്തുക. ദർശനത്തിനായി 29 മുതൽ നവംബർ ഒന്നുവരെ രാത്രിയും ക്ഷേത്രം തുറന്നിടും.

Read More