Mon Oct 28 09:12:38 UTC 2024: ## ഇന്ത്യൻ സുന്ദരി റേച്ചൽ ഗുപ്ത മിസ് ഗ്രാൻഡ് ഇന്റർനാഷണൽ 2023 ആയി!
തായ്‌ലൻഡിലെ ബാങ്കോക്കിലെ എംജിഐ ഹാളിൽ നടന്ന 12ാമത് മിസ് ഗ്രാൻഡ് ഇന്റർനാഷണൽ മത്സരത്തിൽ ഇന്ത്യൻ സുന്ദരി റേച്ചൽ ഗുപ്ത കിരീടം ചൂടി. ഇന്ത്യൻ മത്സരാര്‍ത്ഥി ആദ്യമായാണ് ഈ കിരീടം സ്വന്തമാക്കുന്നത്.
ജലന്ധർ സ്വദേശിനിയായ 20 വയസ്സുകാരിയായ റേച്ചൽ നടിയും മോഡലും സംരഭകയുമാണ്. നാഷണൽ കോസ്റ്റ്യൂം റൗണ്ടിൽ ഗംഗാ നദിയെ സൂചിപ്പിക്കുന്ന വസ്ത്രമണിഞ്ഞാണ് റേച്ചൽ വേദിയിലെത്തിയത്. ഈ വിജയത്തിലൂടെ റേച്ചൽ ഗ്രാൻഡ് പേജൻ്റ്സ് ചോയ്‌സ് അവാർഡും സ്വന്തമാക്കി. മിസ് ഗ്രാന്‍ഡ് ഇന്ത്യ 2024, മിസ് സൂപ്പര്‍ ടാലന്റ് ഓഫ് വേള്‍ഡ് എന്നീ ടൈറ്റിലുകളും റേച്ചൽ നേടിയിട്ടുണ്ട്.
70 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളാണ് ഇത്തവണ മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണൽ മത്സരത്തിൽ പങ്കെടുത്തത്. ദാരിദ്ര്യം സംബന്ധിച്ച് ചോദ്യത്തിന് നല്‍കിയ ഉത്തരമാണ് റേച്ചലിനെ കിരീടം ചൂടിച്ചതെന്ന് കരുതപ്പെടുന്നു.