Sun Oct 13 05:15:48 UTC 2024: ## പൂജ ക്രിക്കറ്റ് 75ാം വാര്‍ഷികത്തിന് തുടക്കം; ലോകത്തെ ആദ്യ പരിമിത ഓവര്‍ ടൂര്‍ണമെന്റിന് വേദിയൊരുക്കി

തൃപ്പൂണിത്തുറ: ലോകം സ്വപ്നം കാണും മുന്‍പ് പരിമിത ഓവര്‍ ക്രിക്കറ്റിന് വേദിയൊരുക്കിയ പൂജ ക്രിക്കറ്റ് 75ാം വാര്‍ഷികത്തിന് തുടക്കമായി. 75ാം വാര്‍ഷികത്തിന്റെ ആഘോഷങ്ങള്‍ക്ക് ഇന്ന് തൃപ്പൂണിത്തുറയില്‍ തുടക്കമാകും. പരിപാടിയുടെ ലോഗോ പ്രകാശനവും 74ാം പൂജ ക്രിക്കറ്റിന്റെ ഫൈനലും ഇന്ന് നടക്കും.

1951ല്‍ ആരംഭിച്ച ടൂര്‍ണമെന്റ് 74ാം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോഴും പ്രൗഢിക്കു തെല്ലും മങ്ങലില്ല. നിയന്ത്രിത ഓവര്‍ ക്രിക്കറ്റിന് ലോകത്താദ്യമായി തുടക്കമിട്ടത് തൃപ്പൂണിത്തുറയിലാണ്. കൊച്ചി രാജകുടുംബത്തിലെ യുവതലമുറ ഒട്ടോളിപ്പറമ്പില്‍ ആരംഭിച്ച പ്രിന്‍സസ് ക്ലബ്ബാണ് പൂജ ക്രിക്കറ്റിന്റെ തുടക്കക്കാര്‍. ആദ്യ ടൂര്‍ണമെന്റിലെ ഫൈനലില്‍ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബും കോട്ടയം ക്രിക്കറ്റ് ക്ലബ്ബും തമ്മിലായിരുന്നു മല്‍സരം. ഇന്നത്തെ ഫൈനലില്‍ ചെന്നൈ ജിഎസ്ടിയും തമിഴ്നാട് ഇന്‍കം ടാക്സ് വകുപ്പും തമ്മിലാണ് മത്സരിക്കുന്നത്.

Read More