Tue Oct 08 09:08:06 UTC 2024: ## വിനേഷ് ഫോഗട്ടിന് ജുലാനയിൽ വൻ വിജയം, ഹരിയാനയിൽ ബിജെപി ഹാട്രിക്കിലേക്ക്
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ജുലാന മണ്ഡലത്തിൽ ഇന്ത്യൻ രാഷ്ട്രീയം ഉറ്റുനോക്കിയ മത്സരമായിരുന്നു വിനേഷ് ഫോഗട്ടിന്റേത്. 6140 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചുകൊണ്ട് രാഷ്ട്രീയ ഗോദയും തനിക്ക് വഴങ്ങുമെന്ന് വിനേഷ് തെളിയിച്ചു. വിനേഷിന്‍റെ വ്യക്തി പ്രഭാവത്തിലൂടെ മണ്ഡലം തിരിച്ചു പിടിക്കുകയാണ് കോൺഗ്രസ്. ബിജെപി തേരോട്ടത്തിനിടയിലും ജാട്ട് മേഖലയിലെ വിനേഷിന്‍റെ വിജയം കോൺഗ്രസിന് മധുരമാണ്.
വോട്ടെണ്ണലിന്‍റെ തുടക്കത്തിൽ മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചതെങ്കിലും ഒരു ഘട്ടത്തില്‍ വിനേഷ് പിന്നോട്ടുപോയി. എന്നാല്‍ ഒടുവില്‍ ഫലം വരുമ്പോൾ എതിർ സ്ഥാനാർത്ഥി ബിജെപിയുടെ യുവനേതാവ് ക്യാപ്റ്റൻ യോഗേഷിനെ തിരഞ്ഞെടുപ്പ് ഗോദയിൽ മലർത്തിയടിച്ച് വിനേഷ് തിരികെയെത്തി. പാരീസ് ഒളിമ്പിക്സിൽ ഫൈനലിലെത്തി, എന്നാല്‍ ഭാര ക്കൂടുതലിനെ തുടർന്ന് അയോഗ്യയാക്കപ്പെട്ട വിനേഷിന്‍റെ കണ്ണീരൊപ്പാന്‍ കൂടെ നിന്ന ജനം ഒരിക്കൽക്കൂടി ഒപ്പമുണ്ടെന്ന് തെളിയിക്കുന്നതാണ് വിജയം. പാരീസിൽ നിന്ന് തിരിച്ചെത്തിയതിനു പിന്നാലെ ഗുസ്തിയിൽ നിന്ന് വിരമിച്ച താരം കോൺഗ്രസിൽ ചേർന്നു. പിന്നാലെ തിരിച്ചടികളിൽ തളരാതെ തിരഞ്ഞെടുപ്പ് ഗോദയിലേക്കും. ജൂലാനയിലെ ജനങ്ങളുടെ സ്നേഹം തിരഞ്ഞെടുപ്പിൽ തുണയ്ക്കുമെന്ന് ആദ്യം മുതല്‍ വിനേഷ് പങ്കുവച്ചിരുന്ന പ്രതീക്ഷയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്.
അതേസമയം, വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ഹരിയാനയിൽ ബിജെപി ഹാട്രിക്കിലേക്ക് അടുക്കുകയാണ്. അമ്പത് സീറ്റില്‍ ബിജെപി ലീഡ് ഉയർത്തി കഴിഞ്ഞു. ഒരുഘട്ടത്തിൽ അമ്പത് സീറ്റിന് മുകളില്‍ ലീഡ് നേടിയ കോൺഗ്രസ് ഹരിയാനയിൽ ഭരണം പിടിക്കുമെന്ന പ്രതീക്ഷ നൽകിയിരുന്നു. സാവധാനം മുന്നേറിയ ബിജെപി കോൺഗ്രസിനെ മറികടന്നു. ഹരിയാന പിടിക്കാന്‍ ബിജെപിയെ തുണച്ച് ‘അഹിർവാള്‍ ബെല്‍റ്റ്’‘മണ്ണിന്‍റെ മകനായി’ എത്തിയിട്ടും രക്ഷയില്ല; ഹരിയാനയില്‍ എഎപി ശൂന്യംബിജെപി ഹരിയാനയില്‍ ഹാട്രിക്കിലേക്ക്; ജമ്മുകശ്മീരില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യാ സഖ്യം.