Wed Sep 25 06:54:16 UTC 2024: ## സിദ്ദിഖിനെ കണ്ടെത്താനാകാതെ അന്വേഷണസംഘം നെട്ടോട്ടമോടുന്നു; ഇന്ന് സുപ്രീം കോടതിയില്‍ ജാമ്യഹര്‍ജി

**തിരുവനന്തപുരം:** നടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ സിദ്ദിഖിനെ കണ്ടെത്താനാകാതെ അന്വേഷണസംഘം നെട്ടോട്ടമോടുന്നു. രണ്ടു ദിവസമായി ഓഫായിരുന്ന സിദ്ദിഖിന്റെ ഫോൺ വീണ്ടും റിങ് ചെയ്തിട്ടുണ്ടെങ്കിലും അത് ‘എന്‍ഗേജ്ഡ്’ ആക്കിയിരിക്കുകയാണ്. സിദ്ദിഖിനെ ബന്ധുക്കളുടെയും വീടുകളിലും പോകാൻ സാധ്യതയുള്ള ഇടങ്ങളിലും അന്വേഷിച്ചെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല. സിദ്ദിഖ് കീഴടങ്ങുമെന്ന അഭ്യൂഹവും വെറുതെയായി. സംസ്ഥാനത്തിന് പുറത്തേക്ക് പോയതായും സൂചനയുണ്ട്.

അതേസമയം, സിദ്ദിഖ് ഇന്ന് സുപ്രീം കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയേക്കും. സിദ്ദിഖിന്‍റെ ജാമ്യാപേക്ഷയില്‍ തടസ്സഹര്‍ജി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരും ഒരുങ്ങുകയാണ്. സിദ്ദിഖ് ഹര്‍ജി നല്‍കിയാല്‍ തന്റെ ഭാഗവും കേള്‍ക്കണമെന്നാവശ്യപ്പെട്ട് അതിജീവിതയും തടസ്സഹര്‍ജി നല്‍കിയിട്ടുണ്ട്. അതിജീവിതയ്ക്കായി മുതിര്‍ന്ന അഭിഭാഷക ഹാജരാകും.

അന്വേഷണസംഘം സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അദ്ദേഹത്തെ കണ്ടെത്താനായില്ല. കാടിളക്കി തിരഞ്ഞ് പിടിക്കേണ്ട സാഹചര്യമില്ലെന്നാണ് പൊലീസ് നിലപാട്. സുപ്രീംകോടതിയെ സമീപിച്ചാലും തിരിച്ചടിയല്ലെന്നാണ് പൊലീസിന്റെ അവകാശവാദം.

Read More